കുണ്ടറ: എക്സൈസ് കൊല്ലം റേഞ്ച് ഓഫീസിന്റെ സഹകരണത്തോടെ കുണ്ടറ ഗ്രാമ പഞ്ചായത്തിന്റെയും മുളവന നളന്ദ പബ്ലിക്ക് ലൈബ്രറിയുടെ സംയുക്ത അഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനജാഗ്രത സമിതി രൂപീകരിക്കുന്നു. നാളെ വൈകിട്ട് 5.30 ന് മുളവന നളന്ദ പബ്ലിക്ക് ലൈബ്രറിയിൽ നടത്തുന്ന ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ സരിനി അനിൽ അദ്ധ്യക്ഷത വഹിക്കും. കൊല്ലം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽ കുമാർ ബോധവത്കരണ ക്ലാസ് നയിക്കും ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഡാനിയേൽ, ഗ്രാമ പഞ്ചായത്ത് അംഗം കീർത്തി രാധാകൃഷ്ണൻ,.നളന്ദ ലൈബ്രറി പ്രസിഡന്റ് എസ്. സുജയ് കുമാർ, സെക്രട്ടറി ഡി. ദിലീപ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |