കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എഞ്ചിനിയറിംഗ് കോളേജിൽ “സമന്വയ–26” എന്ന പേരിൽ സിനർജിസ്റ്റിക്ക് അഡ്വാൻസസ് ഇൻ എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതധരൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ ഡോ.രാജീവൻ മുഖ്യ അതിഥിയായി. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. അജിൽകുമാർ.എ,ഡോ.പി.സ്മിത, ഡോ.എം.സബീന, പ്രൊഫ. രഞ്ജിത്ത് കോർഡിനേറ്റർ ഡോ. മധു എ.കെ തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി എഴുപതോളം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം നടന്നു. സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിത ധരൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |