SignIn
Kerala Kaumudi Online
Sunday, 08 March 2026 4.20 AM IST

പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവും 1,10,000 രൂപ പിഴയും. കരുനാഗപ്പള്ളി അതിവേഗ പ്രത്യേക കോടതി ജഡ്ജി രാജീവൻ വാച്ചാലിന്റെതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ എട്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് തറയിൽ തെക്കതിൽ ജയഭവനത്തിൽ ജയൻ (38) നെയാണ് ശിക്ഷിച്ചത്. അതിജീവതയുടെ ബന്ധുക്കളായ കുട്ടികളെക്കൂടി കൊണ്ടുവരണമെന്ന് അതിജീവതയോട് തുടർച്ചയായി പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഭയന്നാണ് പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകി. ശൂരനാട് സബ് ഇൻസ്‌പെക്ടർ രാജൻ ബാബു രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ ജോസഫ് ലിയോണും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ് ഷെരീഫും ചേർന്നാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ കോടതിയിൽ ഹാജരായി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.