ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച തൊടുപുഴ സർവ്വീസ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരുടെയും പാസഞ്ചർ അസോസിയേഷൻ അംഗങ്ങളുടെയും നിവേദന
ത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂയപ്പള്ളി മേഖലകളിൽ നിന്ന് പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉപകരിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മലയോര മേഖലയിൽ നിന്ന് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലും ചാത്തന്നൂർ (ഇത്തിക്കര) എം.ഇ.എസ് എൻജിനിയറിങ് കോളേജിലും എത്തുന്നവർക്കും പ്രയോജനം ചെയ്യും. ചാത്തന്നൂരിൽ നിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന ബസ് 11.15ന് തൊടുപുഴയിൽ എത്തും. തിരികെ ഉച്ചയ്ക്ക് 1.50ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് ബസ് രാത്രി 7.35ന് ചാത്തന്നൂരിൽ എത്തിച്ചേരും.
സമയ ക്രമം (ചാത്തന്നൂർ- തൊടുപുഴ)
■ ചാത്തന്നൂർ നിന്ന് രാവിലെ- 05:30
■ കൊട്ടാരക്കര- 06:35
■ പത്തനംതിട്ട- 08:10
■ ഈരാറ്റുപേട്ട- 10:05
■ പാല- 10:25
■ തൊടുപുഴ- 11:15
തൊടുപുഴ - ചാത്തന്നൂർ
■ തൊടുപുഴ നിന്ന് ഉച്ചകഴിഞ്ഞു- 01:50
■ പാലാ - 02:40
■ ഈരാറ്റുപേട്ട - 03:00
■ പത്തനംതിട്ട - 04:55- 05:15
■ കൊട്ടാരക്കര- 06:30
■ ചാത്തന്നൂർ- 07:35
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |