കൊല്ലം: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കൊല്ലം ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഗണേശറാവു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതവും ആംബുജാക്ഷ പണിക്കർ നന്ദിയും പറഞ്ഞു.
8 മുതൽ 12 വരെ ക്ളാസുകളിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പ് പരീക്ഷയെ കുറിച്ച് സംസ്ഥാന ട്രഷറർ ഡോ. ബോസ് വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിജയകുമാർ, ചവറ യൂണിയൻ എസ്.എൻ.പി.സി പ്രസിഡന്റ് ശോഭകുമാർ, സെക്രട്ടറി മോഹൻ നിഖിലൻ,
ചാത്തന്നൂർ യൂണിയൻ എൻ.എൻ.പി.സി പ്രസിഡന്റ് ജയ തിലക്, സെക്രട്ടറി ഉദയകുമാർ, കുന്നത്തൂർ എസ്.എൻ.പി.സി എക്സിക്യുട്ടിവ് മെമ്പർ എൽ. ലീന, പാറശാല യൂണിയൻ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |