കരുനാഗപ്പള്ളി: ജില്ലയിൽ ആദ്യമായി പിറവിയെടുക്കുന്ന പുത്തൻ ചുണ്ടൻ വള്ളമായ പള്ളിക്കൽ ചുണ്ടൻ വള്ളത്തിന്റെ ഓഫീസ് ഉദ്ഘാടനം കന്നേറ്റി ബോട്ടിംഗ് ടെർമിനലിൽ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി.സോമരാജൻ അദ്ധ്യക്ഷനായി. ചുണ്ടൻ വള്ള ശിൽപ്പിയെ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ആദരിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ചുണ്ടൻവള്ള സമിതി പ്രസിഡന്റ് പഞ്ഞിവിളയിൽ മുരളീധരൻ സ്വാഗതവും സമിതി സെക്രട്ടറി നിസാർ മീനത്തയിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |