കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ കഥാവായന സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരുടെ കഥകൾക്കൊപ്പം സ്വന്തം കഥകളും അവതരിപ്പിച്ച കഥാവായന ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കവി ബാബു പാക്കനാർ ആമുഖ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി.ബാബു വുഡ് ഹൗസ് അദ്ധ്യക്ഷനായി. കെ.ജി.രാജു, എസ്.ആർ.മണികണ്ഠൻ, ജി.ബാബു, ആർ.സോമരാജൻ എന്നിവർ കഥകൾ വായിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുനിൽകുമാർ, രക്ഷാധികാരി കെ.മണിദാസ്, പി.ആർ.കുട്ടപ്പൻ, എസ്.എസ്.ചിഞ്ചു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |