
കൊല്ലം: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് അപേക്ഷിക്കാം. ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷനുണ്ട്. സർക്കാർ യൂണിവേഴ്സിറ്റി
നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്. 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. ഓൺലൈനായി www.kicma.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 30ന് വൈകിട്ട് 5. ഫോൺ: 9496366741, 8547618290.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |