ഏഴ് ഈഴവ മന്ത്രിമാർ വേണം

Thursday 07 May 2026 12:58 AM IST

കൊല്ലം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ കേരളത്തിലെ ജനസംഖ്യയിൽ 30 ശതമാനം വരുന്ന ഏറ്റവും വലിയ സമുദായമായ ഈഴവ സമുദായത്തിൽ നിന്ന് ഏഴ് മന്ത്രിമാർ കുറഞ്ഞത് വേണമെന്ന് ഈഴവ മഹാജനസഭ കേരളപ്രദേശ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

21 അംഗ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലും അർഹമായ പ്രതിനിദ്ധ്യം ലഭിച്ചേ മതിയാകൂവെന്നും സഭ ആവശ്യപ്പെട്ടു. ഈഴവ മഹാജനസഭയുടെ പിന്തുണ ഇപ്രാവശ്യം യു.ഡി.എഫിന് നൽകയതിന്റെ കാരണം പിണറായി സർക്കാരിന്റെ അതിരുകവിഞ്ഞ സവർണ പ്രീണനത്തിന്റെ ഫലമായിട്ടാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ജവഹർ ബാലഭവനിൽ ചേർന്ന സഭയുടെ കേരള സ്റ്റേറ്റ് കൗൺസിൽ യോഗം ദേശീയ പ്രസിഡന്റ് എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഘോഷ്.എസ് ഈഴവർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി അരുൺ മയ്യനാട് റിപ്പോർട്ടും പ്രമേയവും അവതരിപ്പിച്ചു. ശ്രീധരൻ, ഡി.കൃഷ്ണമൂർത്തി, രാജൻ.എസ്.സൗപർണിക, എസ്.സന്തോഷ് കുമാർ, അജിത സദാനന്ദൻ എന്നിവർ സംസാരിച്ചു.