വിദ്യാർത്ഥികളെ അനുമോദിക്കും

Friday 08 May 2026 1:30 AM IST

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം നെടുങ്ങോലം ശാഖാ പരിധിയിൽ താമസിക്കുന്നതും കഴിഞ്ഞ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തി​ൽ കുറയാത്ത മാർക്ക് നേടിയതുമായ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികളെ അനുമോദി​ക്കും. മാർക്ക് ലിസ്റ്റ് പകർപ്പും രണ്ടു ഫോട്ടോയും മേൽ വിലാസവുമുൾപ്പടെ 20ന് മുൻപായി ശാഖ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഓഫീസ് പ്രവർത്തന സമയം വൈകിട്ട് 4 മുതൽ 6.30 വരെ.