മഴക്കാലപൂർവ ശുചീകരണം
Friday 15 May 2026 1:38 AM IST
കിഴക്കേകല്ലട: കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിന്നുള്ള മെമ്പർമാരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 'ക്ലീൻ ഡ്രൈവ്' ചിറ്റുമലയിൽ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് തലങ്ങളിൽ വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി തോമസ്, സിബിൾ ബാബു, ഗീത സജീവ്, കെ.ആർ.സന്തോഷ്, പുളിക്കൽ രാജേന്ദ്രൻ, ശ്രീരജ്ഞിനി, ഷീന വിനോദ്,അമ്പിളി രഞ്ജിത്ത്, അഡ്വ.അനുജ വി.ഗോപാൽ, സുപ്രിയ, അനിൽ പുതുവേലിൽ, വിപിൻ വിക്രമൻ, പി.ടി.ഷാജി,എൽ.സുനിൽ , തൊഴിലുറപ്പുകാർ, ഹരിത കർമ്മസേന, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.