വോട്ട് മറിക്കൽ ആരോപണം: ഗീതാകൃഷ്ണന് വക്കീൽ നോട്ടീസ്
Friday 15 May 2026 1:39 AM IST
കൊല്ലം: മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്.പി നേതാവ് സദു പള്ളിത്തോട്ടത്തിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളുമായി ഡീൽ ഉണ്ടാക്കിയെന്ന കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാ കൃഷ്ണന്റെ ആരോപണത്തിനെതിരെ സദു പള്ളിത്തോട്ടം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ആരോപണത്തിനിടയാക്കിയ കൊല്ലം സൗത്ത് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയ്ക്ക് ലഭിച്ചത്, കൊല്ലം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 3115 വോട്ടാണ്. തെറ്റ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഏറ്റു പറഞ്ഞ് ഖേദപ്രകടനം നടത്തണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം. കൊല്ലം കോടതിയിലെ അഭിഭാഷകൻ പനയം ബി. ബൈജു മുഖേനയാണ് നോട്ടീസ് അയച്ചത്.