മയ്യനാട് യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
Friday 15 May 2026 1:43 AM IST
കൊല്ലം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മയ്യനാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. മയ്യനാട് തോപ്പിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പണയിൽ മുക്കിൽ സമാപിച്ചു. പണയിൽ ജംഗ്ഷനിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു.
മയ്യനാട് മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ചിദാനന്ദൻ, കോൺഗ്രസ് നേതാക്കളായ പി. ലിസ്റ്റൺ, റാഫേൽ കുര്യൻ, ജോസഫ്, റാഫെൽ, വഹാബ്, ഷെമീർ വലിയവിള, ഹേമലത, ലതിക, അജയൻ, കവിരാജൻ, ആതിര, രഞ്ജു, അമീർ, ഹസീന സുധീർ, കുട്ടപ്പൻ, രാജൻ അമ്മച്ചാൻമുക്ക്. നൗഷാദ് കൂട്ടിക്കട, കെ. രാജൻ, മയ്യനാട് സംഗീത്, ധവളക്കുഴി രാജു എന്നിവർ സംസാരിച്ചു.