ഹോട്ടലിന് 20,000 രൂപ പിഴശി​ക്ഷ

Thursday 21 May 2026 12:14 AM IST

കൊല്ലം: ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതി​ന്, കൊല്ലം ക്യു. എസ്. റോഡിൽ പ്രവർത്തിക്കുന്ന 'രാജ് റസ്റ്റോറന്റി'ന് ആർ.ഡി.ഒ കോടതി ഇരുപതിനായിരം രൂപ പി​ഴ ചുമത്തി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ കൊല്ലം ആർ.ഡി.ഒ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് സബ് ഡിവിഷനൽ മജിസ്ട്രേറ്റും അഡ്‌ജൂഡിക്കേഷൻ ഓഫീസറുമായ അഖിൽ വി. മേനോൻ പി​ഴ ശി​ക്ഷി​ച്ചത്. റസ്റ്റോറന്റ് ക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചി​രുന്നി​ല്ല, ചിത്വമില്ലാത്ത രീതിയിൽ ഭക്ഷണസാധനങ്ങൾ വിറ്റഴിച്ചു എന്നി​വയാണ് കുറ്റങ്ങൾ. ​മഴക്കാലം ആരംഭിക്കാറായതിനാൽ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഈച്ച ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും അടച്ചു സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഭക്ഷണ സാധനങ്ങൾ ചൂടോടുകൂടി മാത്രമേ വിതരണം ചെയ്യാവൂ. കുടിക്കാൻ ചൂടുവെള്ളം നൽകണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മി​ഷണർ അറിയിച്ചു.