സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ 

Saturday 23 May 2026 12:12 AM IST

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയും വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 ന് കരിങ്ങന്നൂർ സർക്കാർ യു.പി സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പൾമനോളജി, ഇ.എൻ.ടി എന്നീ ഡിപ്പാർട്ട്മെന്റുകൾ സ്കൂളിലെ 4 ക്ലാസ്‌മുറികളിലായിയി ക്രമീകരിക്കും. നാളെ രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യമെത്തി ടോക്കൺ എടുക്കുന്നവർക്ക് ആദ്യം ഡോക്ടറെ തന്നെ കാണാൻ സാധിക്കും. എല്ലാവരും സമയത്ത് തന്നെ എത്തിച്ചേർന്നു ടോക്കൻ വാങ്ങണമെന്ന് വെളിച്ചം സെക്രട്ടറി അഡ്വ.നെസിൻ ശ്രീകുമാർ പറഞ്ഞു. ഫോൺ: 9447588213, 9446855172