എ.ഐ.ടി.യു.സി പ്രതിഷേധം
Saturday 23 May 2026 12:14 AM IST
കൊല്ലം: എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള മോട്ടോർ ആൻഡ് ഓട്ടോറിക്ഷ തൊഴിലാളികൾ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. തയ്യിൽ ബി.കെ. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു.ചുമട്ടു തൊഴിലാളി യൂണിയൻ നേതാവ് ബി. രാജു, മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് സേവ്യർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി. ശങ്കർ സ്വാഗതം പറഞ്ഞു. പ്രഫുല്ലൻ, ജയൻ, മോഹനൻ, അനി, സുചിത്ര, ഷാജഹാൻ, അൻസർ എന്നിവർ നേതൃത്വം നൽകി