സ്‌കൂളുകളിൽ പരിശോധന

Saturday 30 May 2026 11:46 PM IST

കൊ​ല്ലം: പു​തി​യ അദ്ധ്യ​യ​ന​വർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ സ്​കൂ​ളു​ക​ളു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങൾ വി​ല​യി​രു​ത്തി ക​ള​ക്ടർ ആ​നി ജൂ​ല തോ​മ​സ്. മ​ഴ​ക്കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​കും​ വി​ധം സ്​കൂൾ ​കെ​ട്ടി​ട​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങൾ ഉ​റ​പ്പാ​ക്കാൻ നിർ​ദേ​ശി​ച്ചു. ഇ​ത​ര​ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ പൂർ​ത്തി​യാ​ക്ക​ണം. സാം​ക്ര​മി​ക രോ​ഗ​ങ്ങൾ പ​ട​രാ​തി​രി​ക്കാൻ പ​രി​സ​ര​ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ചു​മ​ത​ല​യു​ള്ള വ​കു​പ്പു​കൾ കൃ​ത്യ​ത​യോ​ടെ​യു​ള്ള പ​രി​ശോ​ധ​ന​കൾ ​ന​ട​ത്തി ഫി​റ്റ്‌​ന​സ് സർ​ട്ടി​ഫി​ക്ക​റ്റ്‌​ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും നിർ​ദേ​ശി​ച്ചു. പ​ട്ട​ത്താ​നം വി​മ​ല ഹൃ​ദ​യ എ​ച്ച്.എ​സ്.എ​സ്, ഉ​ളി​യ​ക്കോ​വിൽ സർ​ക്കാർ ടി.കെ.ഡി.എം എ​ച്ച്.എ​സ്.എ​സ്, തേ​വ​ള്ളി സർ​ക്കാർ മോ​ഡൽ ഹൈ​സ്​കൂൾ ഗേൾ​സ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ന്ദർ​ശി​ച്ച​ത്.