പൊതു - സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളിൽ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങൾ

Sunday 31 May 2026 12:05 AM IST

കൊല്ലം: അൻ​പ​തി​ല​ധി​കം ​ജീ​വ​ന​ക്കാ​രു​ള്ള പൊ​തു - ​സ്വ​കാ​ര്യ​മേ​ഖ​ലാ ​സ്ഥാ​പ​ന​ങ്ങ​ളിൽ ശി​ശു​സം​ര​ക്ഷ​ണ​ കേ​ന്ദ്ര​ങ്ങൾ ഏർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്​ണ. അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്​ഘാ​ട​നം സി.കേ​ശ​വൻ സ്​മാ​ര​ക ടൗൺ​ഹാ​ളിൽ നിർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വർ​ദ്ധി​പ്പി​ച്ച് ഭ​ക്ഷ​ണ​മെ​നു പ​രി​ഹ​രി​ക്കും. ശി​ശു​വി​ക​സ​ന വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ 'കു​ഞ്ഞൂ​സ്' കാർ​ഡ്, അ​ങ്ക​ണ​വാ​ടി പഠ​നം പൂർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളു​ടെ കോൺ​വൊ​ക്കേ​ഷൻ, പു​തി​യ കു​ട്ടി​കൾ​ക്ക് വെൽ​ക്കം കി​റ്റ് എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്​ഘാ​ട​ന​വും മ​ന്ത്രി നിർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യർ ഡോ. ഉ​ദ​യ സു​കു​മാ​രൻ അ​ദ്ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ആർ.ല​താ​ദേ​വി, കോർ​പ്പ​റേ​ഷൻ സ്ഥി​രം​സ​മി​തി അ​ദ്ധ്യ​ക്ഷ​രാ​യ വിൻ​സി ബൈ​ജു, എം.എ​സ്.ഗോ​പ​കു​മാർ, കൗൺ​സി​ലർ ടി.ഷൈ​നി, ഡോ.ഷർ​മി​ള മേ​രി ജോ​സ​ഫ്, ബി​ന്ദു ഗോ​പി​നാ​ഥ്, പി.ബി​ജി തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.