കൊല്ലം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയേഴാം ചരമദിനം കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാർചനയ്ക്കുശേഷം കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, കടകംപള്ളി മനോജ്, അഫ്സൽ തമ്പോര്, അൻസർ പള്ളിമുക്ക്, ബിനോയ് ഷാനൂർ, ഉനൈസ് പള്ളിമുക്ക്, നിസാം അയത്തിൽ, അബ്ദുൽ ജലീൽ, അഡ്വ. മുഹമ്മദ് നഹാസ്, സുൽഫി പള്ളിമുക്ക്, അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |