SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

'ഒരിക്കൽ അവരെത്തും ഞങ്ങളെയും കാണാൻ...'

Increase Font Size Decrease Font Size Print Page
chitumala-chira
ചിറ്റുമല ചിറ

കൊല്ലം: എന്നെങ്കിലുമൊരിക്കൽ വി​നോദ സഞ്ചാരി​കൾ തേടിയെത്തുമെന്ന പ്രതീക്ഷയോടെ കാത്തി​രി​ക്കുകയാണ് പ്രകൃതിസുന്ദരമായ ചിറ്റുമല ചിറയും 80 ഹെക്ടറോളം വരുന്ന ചെമ്പ് പാടശേഖരവും. ചിറ നവീകരിക്കുകയും പാടശേഖരം കൃഷിയോഗ്യമാക്കുകയും ചെയ്താൽ പരിസ്ഥിതി സൗഹൃദമായ വിനോദ സഞ്ചാര കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റിയെടുക്കാം.

ഒരു കാലത്ത് ഇരുപ്പൂക്യഷി ചെയ്തിരുന്ന പാടശേഖരം 15 വർഷമായി പുല്ലുമൂടി കിടക്കുന്നു. പലവിധ കാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. വീടുകളോടു ചേർന്ന് ഒറ്റപ്പെട്ട കൃഷി മാത്രമാണ് ഇപ്പോഴുളളത്. ചിറ്റുമല ചിറയിൽ ഒരുകാലത്ത് പുഞ്ചക്കൃഷി ഉണ്ടായിരുന്നു. ചിറയിലെ വെളളം മോട്ടോർ ഉപയോഗിച്ച് തോട്ടിലൂടെ ഒഴുക്കി വിട്ടാണ് കൃഷിയോഗ്യമാക്കിയിരുന്നത്. നെൽകറ്റകൾ കൊയ്തു വയ്ക്കാനും മെതിക്കാനും വിശാലമായ കളങ്ങളും ഉണ്ടായിരുന്നു. കച്ചി വാങ്ങാൻ തമിഴ്നാട്ടിൽ നിന്ന് കച്ചവടക്കാർ എത്തിയിരുന്നതും കർഷകർ ഓർമ്മിക്കുന്നു.

കൃഷി നിലച്ചു തുടങ്ങിയതോടെ കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി വിട്ടിരുന്ന തോട് മാലിന്യം മൂടി. സുഗമമായ വെള്ളമൊഴുക്ക് നിലച്ചു. കുടിവെളളത്തിന്റെ ഏറ്റവും മികച്ച സ്രോതസാണ് ചിറ. പവിത്രേശ്വരം പഞ്ചായത്തിനോടു ചേർന്നുള്ള വട്ടക്കായൽ ശുദ്ധജല ലഭ്യതയുളള പ്രദേശമാണ്. ടെക്നോപാർക്കിലേക്കും കുണ്ടറ സെറാമിക്സിലേക്കും കുടിവെള്ളം ഇവിടെ നിന്നാണ് എത്തിക്കുന്നത്.

ചെമ്പ് പാടശേഖരത്തി​ൽ നെൽക്യഷി ആരംഭിക്കാനും ചിറ നവീകരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. എം.എ. ബേബി മന്ത്രിയായിരുന്നപ്പോൾ ചിറ കേന്ദ്രമാക്കി ടൂറിസം പദ്ധതിയും ആവിഷ്കരിച്ചിരുന്നു. പദ്ധതിയിലൂടെ നെൽക്യഷി പുനരുജ്ജീവിപ്പിക്കാനും ടൂറിസം വളർത്താനും കഴിയും. ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്

അഡ്വ. സി.ജി. ഗോപകുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ്, കല്ലട ഈസ്റ്റ്

# മനസുവച്ചാൽ നടക്കും

 ചിറയെയും പാടശേഖരത്തെയും വേർതിരിക്കുന്ന ബണ്ട് ബലപ്പെടുത്തണം

 തൊട്ടിക്കര- കൈതക്കോട് പടപുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കണം

 ബണ്ട് റോഡിൽ മരങ്ങൾ വളർത്തണം, വിളക്കുകളും ബെഞ്ചുകളും സ്ഥാപിക്കണം

 സഞ്ചാരികൾക്കായി ചിറയിൽ ബോട്ട് സർവ്വീസ് ആരംഭിക്കണം

 ചിറ ശുദ്ധീകരിച്ച് ജല ലഭ്യത ഉറപ്പാക്കണം

 തൊട്ടിക്കര ചീപ്പിന്റെ സ്ഥാനത്ത് പുതിയ പാലം വേണം

 ചിറയിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്ന കനാലിൽ ജലമൊഴുക്ക് സുഗമമാക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.