കൊല്ലം: മുടങ്ങിക്കിടക്കുന്ന ഐലൻഡ് ബോട്ട് സർവീസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാക്കുളം സാമ്പ്രാണിക്കാടി ഐലൻഡ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ബോട്ട് ചങ്ങല സൃഷ്ടിച്ചു. 25 ഓളം ബോട്ടുകൾ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഡിക്സൺ ദേശീയപതാക ഉയർത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. സെക്രട്ടറി മെൽവിൻ നേതൃത്വം നൽകി. ചിറ്റുമല ബ്ലാക്ക് മെമ്പറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. അനിൽകുമാർ പങ്കെടുത്തു. 15ന് രാവിലെ 10ന് ഡി.ടി.പി.സിയുടെ മുന്നിൽ നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ബോട്ട് റാലി സംഘടിപ്പിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |