SignIn
Kerala Kaumudi Online
Friday, 20 September 2024 3.27 PM IST

ലോകകപ്പ് ആവേശത്തിൽ കാക്കോട്ടുമൂല ഗവ.യു.പി സ്ക്കൂൾ

Increase Font Size Decrease Font Size Print Page
kakkattumula-footnall

കൊല്ലം: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കാക്കോട്ടുമൂലയിൽ എത്തിക്കാൻ ഫുട്ബോൾ ആരവം ഒരുക്കി ഗവ.യു.പി.സ്ക്കൂൾ വിദ്യാർത്ഥികൾ. പേപ്പർ പൾപ്പിൽ നിർമ്മിച്ച ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും സൂപ്പർ താരങ്ങളുടെ വർണ ചിത്രങ്ങളുടെ പോസ്റ്ററുകൾ, ഇഷ്ട ടീമുകളുടെ പതാകകൾ എന്നിവയും വഹിച്ച് വിദ്യാർത്ഥികൾ ലോകകപ്പ് വിളംബര ഘോഷയാത്ര നടത്തി. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം നടന്നു. വിജയിച്ച ടീമിന് ലോകകപ്പ് മാതൃക സമ്മാനിച്ചു. എല്ലാവിദ്യാർത്ഥികൾക്കും ഗോളടിക്കാനായി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രവചന മത്സരവും നടത്തും. എസ്.എം.സി ചെയർമാൻ അജയകുമാർ, പ്രഥമാദ്ധ്യാപകൻ എ.ഗ്രഡിസൺ, അദ്ധ്യാപകരായ എസ്.ദിനേശ്, മഞ്ജുഷ മാത്യു, ആർ.ബിന്ദു, ജെസി, ദീപ, ആര്യ, ധന്യ, ഫർഷാന, ഷർമി , നൗഫിയ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.