കൊല്ലം: എസ്.എൻ.ഡി.പി യോഗം 4595-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ കുളമട ശാഖയുടെ നേതൃത്വത്തിൽ 29 മുതൽ ജനുവരി 1 വരെ ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് സ്വീകരണം നൽകും.
29ന് വൈകിട്ട് 3ന് കോട്ടയം പള്ളത്ത് നിന്നുള്ള പദയാത്രയ്ക്ക് കുളമട ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് 3.30ന് രാജ് റോട്ടാനാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന തീർത്ഥാടന സമ്മേളനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യും. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനാകും. ശാഖ പ്രസിഡന്റ് വി.സോമരാജൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, പ്രൊഫ.ജി.പി.സുരേഷ് ബാബു, സുഭദ്രാമ്മ എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി ഡി.ശശിധരൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം ജയിൻ ഭാസ്കർ നന്ദിയും പറയും.
സമ്മേളനത്തിന് ശേഷം കൺവെൻഷൻ സെന്ററിൽ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |