കൊല്ലം: ജാതിവിവേചനത്തിനും അന്ധവിശ്വാസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നവോത്ഥാന നായകനായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമിയെന്നും അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും എൻ.എസ്. എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ പറഞ്ഞു.വിദ്യാധിരാജ മിഷൻ കൊല്ലത്ത് സംഘടിപ്പിച്ച വിദ്യാധിരാജസമാധി ശതാബ്ദി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാധിരാജ മിഷൻ ചെയർമാൻ ഡോ.സി.കെ.ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിത ദർശനങ്ങളെ അധികരിച്ച് കാവാലം മാധവൻ കുട്ടി എഴുതിയ പ്രജ്ഞാനസാഗരം എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ ആദ്യപ്രതി സ്വീകരിച്ചു. എൻ.രാജൻ നായർ, കാവാലം മാധവൻകുട്ടി, മണി കെ.ചെന്താപ്പൂര്, ആർ.രാജീവ് കുമാർ, എസ്.സന്തോഷ്, രജനി ഗിരീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |