കൊല്ലം: പ്രൊഫഷനൽ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഐ.ഇ.ഇ.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇല്കട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയേഴ്‌സ്) കേരളഘടകം വാർഷിക പൊതുയോഗവും പുരസ്‌കാര വിതരണവും നാളെ കൊല്ലം ബീച്ച് ഹോട്ടലിൽ ഉച്ചയ്ക്ക് 2.30ന് നടക്കും.
സെക്രട്ടറി ഡോ. ബിജോയ്.എ.ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് ചെയർമാൻ പ്രൊഫ. എസ്.മുഹമദ് കാസിം സ്വാഗതം പറയും. ട്രഷറർ ഡോ. കെ.ബിജു സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും.
കെ.പി.പി നമ്പ്യാർ അവാർഡ് ഡോ. കെ. കസ്തൂരി രംഗന് സമ്മാനിക്കും. മികവുറ്റ വോളണ്ടിയർമാർക്കുള്ള പുരസ്‌കാരം ഇതര വോളണ്ടിയർ പുരസ്‌കാരങ്ങൾക്കൊപ്പം നൽകും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. 180 രാജ്യങ്ങളിലായി 4 ലക്ഷം അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്ന് ഭാരവാഹികളായ ഡോ. മിനി ഉലനാട്ട്, പ്രൊഫ. എസ്.മുഹമദ് കാസിം, സെക്രട്ടറി ഡോ. ബിജോയ്.എ.ജോസ്, ട്രഷറർ ഡോ. കെ.ബിജു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |