കൊല്ലം: ഉപഭോക്താക്കളുടെ പരാതികളറിഞ്ഞ് ഫലപ്രദമായ തീർപ്പാക്കലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായ പരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ മന്ദിരോദ്ഘാടനം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കെട്ടിടാങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണ രംഗത്തെ പരാതികൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ് ഉപഭോക്തൃ സന്ദേശം നൽകി. ചടങ്ങിൽ ഉപഭോക്തൃ സഹായ കേന്ദ്രവും ഉദ്ഘാടനം ചെയ്തു.
കന്റോൺമെന്റ് വാർഡ് കൗൺസിലർ എ.കെ.സവാദ്, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അംഗം സ്റ്റാൻലി ഹാരോൾഡ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |