കൊല്ലം: ചെറിയവെളിനല്ലൂർ മുളയിറച്ചാൽ എം.കെ. ആയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനവും വൃക്കരോഗ നിർണയ മെഡിക്കൽ ക്യാമ്പും 17ന് നടക്കും. വൈകിട്ട് 5ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷനാകും.
21, 26 തിയതികളിലാണ് മെഡിക്കൽ ക്യാമ്പ്. 21ന് രാവിലെ 8.30ന് ഗാമോസ് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വ്യക്കരോഗ വിദഗ്ധൻ ഡോ. പ്രവീൺ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം ആളുകളെ പരിശോധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മാത്രമേ ക്യാമ്പിന്റെ സേവനം ലഭ്യമാകുകയുള്ളു. വിവരങ്ങൾക്ക് 9656661332, 9447588214.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |