കരുനാഗപ്പള്ളി :കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി ഒരുക്കിയ കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന് ശേഷം വിമുക്തി കോർഡിനേറ്റർ പി.എൽ.വിജിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഓഫീസുകളിൽ പലയിടങ്ങളിലും കൃഷിത്തോട്ടങ്ങൾ ഉണ്ടെങ്കിലും മാതൃകാപരമായി കൃഷി ചെയ്യുന്ന ഓഫീസ് ആണ് കരുനാഗപ്പള്ളി റേഞ്ച്. ഈ മാതൃക സംസ്ഥാനത്തെ മറ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലി ഭാഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ,കൗൺസിലർ ആർ.സിന്ധു,കെ.എസ്.ഇ.എസ്. എ ജില്ലാ പ്രസിഡന്റ് എ .രാജു, ബിന്ദു, ക്ഷമാസ് രാജീവ് മാമ്പറ മനാഫ് എന്നിവർ സംസാരിച്ചു. എസ്. ആർ. ഷെറിൻ രാജ് സ്വാഗതവും, എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |