കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അംഗത്വമുള്ള ജില്ലയിലെ ഗ്രാമീണ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന് നീരാവിൽ നവോദയം ഗ്രന്ഥശാല നൽകുന്ന പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക അവാർഡിന് അപേക്ഷിക്കാം.
10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
രണ്ടുവർഷം ലൈബ്രേറിയനായി പ്രവർത്തിച്ചവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം. വായന പ്രോത്സാഹിപ്പിക്കാനും ഗ്രന്ഥശാല പ്രവർത്തനത്തിന് നൽകിയ മികച്ച സംഭാവന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഒരു പേജിൽ കവിയാത്ത സ്വയം തയ്യാറാക്കിയ അപേക്ഷ ഗ്രന്ഥശാല സെക്രട്ടറി, രണ്ടു മുതിർന്ന അംഗങ്ങൾ എന്നിവരുടെ സാക്ഷ്യപത്രങ്ങൾ സഹിതം, ഫെബ്രുവരി അഞ്ചിനകം സെക്രട്ടറി നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം - 691601 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0474 2703093, 9446353792.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |