കോട്ടയം . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള കോൺഗ്രസും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവുമായി മുന്നണി ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം അധികാരത്തിലെത്തി രണ്ടു വർഷമായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. 250 രൂപ വില സ്ഥിരത ഉറപ്പാക്കണമെന്ന് രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളും ആവശ്യപ്പെട്ടെങ്കിലും സി പി എം തയ്യാറായില്ല. കർഷകർക്കുവേണ്ടി യോജിച്ച പോരാട്ടത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |