കോട്ടയം: പള്ളിക്കത്തോട് ഗവ. ഐ.ടി.ഐയിൽ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനായി 13ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളിയിൽ ബിരുദവും ഒരുവർഷത്തെ പ്രവർത്തന പരിചയവും. അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളിയിൽ ഡിപ്ളോമയും രണ്ടുവർഷം പ്രവർത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷം പ്രവർത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും രണ്ടുവർഷം പ്രവർത്തി പരിചയവും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9497087481.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |