കോട്ടയം: കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ഇൻസ്‌പെക്ടെഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് സമന്വയം 2023 ഇന്നും നാളെയും കോട്ടയം കാസ മരിയ സെന്ററിൽ നടക്കും. വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യൂസ്, സതീഷ് ജോർജ്ജ്, എ. അബ്ദുൽ ഹാരിസ് തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ടി. ശ്രീകുമാർ, അഡ്വ. അബ്ദുൾ റഷീദ്, ഡോ. ജിക്കു പാൽ, എം. തോമസ്, അഡ്വ. ദിനേഷ്, മുഹമ്മദ്ഖാൻ എന്നിവർ ക്ലാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |