
ചങ്ങനാശേരി . ചങ്ങനാശേരി നഗരസഭയുടെയും ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻസൈറ്റ് 2023 വിഷൻ ഫോർ ഫ്യൂച്ചർ ചങ്ങനാശേരി എസ് ബി കോളേജിൽ നടന്നു. ബെർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധിയോടൊപ്പം എന്ന പരിപാടിയിൽ ജോബ് മൈക്കിൾ എം എൽ എ വിദ്യാർത്ഥികളുമായി സംവദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞുമോൾ സാബു അദ്ധ്യക്ഷത വഹിച്ചു. ഗവൺമെന്റ് മുഹമ്മദൻ യു പി സ്‌കൂൾ ഹെഡ്മിസ്ട്രസ് റീനി കെ രാജൻ ആശംസപറഞ്ഞു. എ എം അൻസാർ സ്വാഗതവും ജീവ തെരേസ ജോസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |