SignIn
Kerala Kaumudi Online
Friday, 20 September 2024 5.17 AM IST

മുഖ്യമന്ത്രിയ്ക്കായി ജില്ലയിൽ പഴുതടച്ച സുരക്ഷ

Increase Font Size Decrease Font Size Print Page
cm

കോട്ടയം . മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടുമെന്ന ഭീതിയിൽ കാഞ്ഞിരപ്പള്ളിയിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽത്തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികളായിരുന്നു ഇന്നലെ ജില്ലയിൽ പൊൻകുന്നത്ത് വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, കോട്ടയം തിരുനക്കര മൈതാനത്ത് ജനസദസും.

അവധി ദിവസമായതിനാൽ ഇന്നലെ കോട്ടയം നഗരത്തിൽ പതിവില്ലാത്ത തിരക്കുണ്ടാവേണ്ടതായിരുന്നെങ്കിലും തെരുവ് കച്ചവടക്കാർക്കടക്കം നിയന്ത്രണമേർപ്പെടുത്തി. വഴി നിറയെ പൊലീസുകാർ. വാഹന പരിശോധന. ജില്ലയിലെ പൊലീസുകാരിൽ ഭൂരിഭാഗവും കോട്ടയത്തും പൊൻകുന്നത്തുമായിരുന്നു ഡ്യൂട്ടി. മുഖ്യമന്ത്രി നഗരത്തിലെത്തുമെന്ന് അറിയിപ്പ് ലഭിച്ചതോടെ വഴി പൂർ‌ണമായും അടച്ചു. പരിസരത്തേയ്ക്ക് ഒരാളും എത്താതിരിക്കാൻ രണ്ട് വശങ്ങളിലും പൊലീസ് നിലയിറുപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.