വെച്ചൂർ: നിർദ്ധനരായ കുടുബങ്ങൾക്ക് ഉപജീവന മാർഗം കണ്ടെത്തി നൽകുന്ന ഉപജീവനം പദ്ധതിക്ക് കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് മലബാറി ഇനത്തിൽപ്പെട്ട ഒരു വയസുള്ള പെണ്ണാടിനെ വാങ്ങി, ദത്തുഗ്രാമത്തിലെ റെജീന എന്ന വീട്ടമ്മക്ക് നൽകി. ഈ ആടിന് ഉണ്ടാകുന്ന ആദ്യത്തെ പെൺകിടാവിനെ സ്കൂളിന് നൽകുകയും, ഇതിനെ ഉപജീവനത്തിനായി മറ്റ് നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. മണിലാൽ, പ്രിൻസിപ്പൽ സി. ടെരേസിൻ, കെ.സി. ചെറിയാൻ, അദ്ധ്യാപകർ എൻ.എസ്.എസ് വൊളന്റിയേഴ്സ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |