ചങ്ങനാശേരി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഖാദി ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പകളിലും സ്റ്റോക്ക് ക്ലീയറൻസ് മേള ആരംഭിച്ചു. മേളയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി റവന്യൂ ടവറിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. കേരള ഖാദി ബോർഡ് മെമ്പർ കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ടി.എ. വിജയസേനൻ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് ജി.എസ്. സുശീൽ കുമാർ നന്ദിയും പറഞ്ഞു. കോട്ടൺ, സിൽക്ക് തുണികൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും നിലവിലുള്ള സർക്കാർ റിബേറ്റും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |