ചങ്ങനാശേരി . കുറിച്ചി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ക്ഷീര കർഷകർക്കുള്ള തീറ്റപ്പുൽ കൃഷിയുടെ ഉദ്ഘാടനം കുന്നേൽ ലില്ലിക്കുട്ടിയുടെ പുരയിടത്തിൽ ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, വാർഡ് മെമ്പർ ബിജു എസ് മേനോൻ , മലകുന്നം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് മുകുന്ദദാസ്, സെക്രട്ടറി ലിസ്സമ്മ, അനീഷ്, പിങ്കു എബ്രഹാം, കർഷക പ്രതിനിധികളായ ടി വി അജിമോൻ, ജോസ് ജയിംസ് കണ്ണന്തറ, മേറ്റുമാരായ ഷീന സന്തോഷ്, സീന വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |