കോട്ടയം . ഈരാറ്റുപേട്ട ബ്ലോക്ക്തല ഹരിതകർമ സേന സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കുര്യൻ നെല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് അംഗങ്ങൾ, ഹരിത കേരളം മിഷൻ സീനിയർ റിസോഴ്‌സ് പേഴ്‌സൺ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |