മുണ്ടക്കയം . മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം മഴവില്ല് സംഘടിപ്പിച്ചു. സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കലാമേള പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, ഷിജി ഷാജി, ബിൻസി മാനുവൽ, പഞ്ചായത്ത് അംഗങ്ങളായ കെ എൻ സോമരാജൻ,സിനിമോൾ തടത്തിൽ, ഷീല ഡോമിനിക്, ബോബി മാത്യു, പ്രസന്ന ഷിബു, സുലോചന സുരേഷ്, റേച്ചൽ , ജിനീഷ് മുഹമ്മദ്, ജാൻസി തൊട്ടിപ്പാട്ട്, ഐ സി ഡി എസ് സൂപ്പർവൈസർ നീതാ ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |