കോട്ടയം: നിർമ്മാണ തൊഴിലാളി ബോർഡിലേക്കുള്ള സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ ഏല്പിക്കുക, മുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ജനറൽ കെ.എക്സ്. സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് കല്ലാടൻ, ട്രഷറർ ജോൺ പഴയിരി, ബൈജു മാറാട്ടുകുളം, എസ്. സുധാകരൻ നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |