കോട്ടയം . റേഷൻ വിതരണവേളയിൽ ഇ-പോസ് മെഷീൻ നിശ്ചലമാകുന്നതിനെപ്പറ്റി പഠിക്കാൻ 10 ന് വിദഗ്ദ്ധസംഘം കേരളത്തിലേക്ക് വരുന്നത് അഭിനന്ദനാർഹമാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. എന്നാൽ എല്ലാ മാസവും ഇ-പോസിന്റെ മെല്ലപ്പോക്ക് ആരംഭിക്കുന്നത് 20 ന് ശേഷം കൂടുതൽ ആളുകൾ റേഷൻ വാങ്ങാൻ എത്തുമ്പോഴാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലേക്ക് വരുന്ന വിദഗ്ദ്ധ സംഘം 20 ന് ശേഷം വിഷയം പഠിക്കാൻ എത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ ശിശുപാലൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |