SignIn
Kerala Kaumudi Online
Thursday, 28 March 2024 11.13 PM IST

വീണ്ടെടുക്കണം പാറക്കൽകടവിന്റെ സൗന്ദര്യം കാടുകയറാനുള്ളതല്ല ഈ സുന്ദരഭൂമി.

prakkal-1

പുതുപ്പള്ളി . ഗ്രാമഭംഗി നിറഞ്ഞൊഴുകി സഞ്ചാരികളെ മാടിവിളിച്ചിരുന്ന പാറക്കൽക്കടവ് ഇന്ന് അവഗണനയുടെ ഭാരം പേറുകയാണ്. കാടുമൂടിയ ഇരിപ്പിടങ്ങൾ, പുൽത്തകിടി, പരിപാലനമില്ലാതെ നശിച്ച തണൽമരങ്ങൾ, തകർന്ന കോഫിബാർ, ടോയ്‌ലെറ്റുകൾ ഇതൊക്കെയാണ് ഇന്ന് ഇവിടുത്തെ കാഴ്ചകൾ. നിരവധി സിനിമാ, ആൽബം ചിത്രീകരണങ്ങളുടെയും പ്രധാന ലൊക്കേഷനായിരുന്ന സ്ഥലം പിന്നീട് വഴിയോര വിശ്രമകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഫലം കണ്ടില്ല. കൊവിഡിന്റെ കടന്ന് വരവോടെ ആരും എത്താതായതോടെ പ്രദേശം കാടുകയറി. പിന്നീട് പാറക്കൽകടവി​ന്റെ സൗന്ദര്യവത്കരണം ലക്ഷ്യമിട്ട് പുതുപ്പള്ളി പഞ്ചായത്ത് മുന്നിട്ടിറങ്ങിയെങ്കിലും ഉദ്ഘാടനത്തിൽ മാത്രമൊതുങ്ങി. കാട് വെട്ടിത്തെളിച്ച് ഉദ്യാനം വൃത്തിയാക്കുന്നതിനും, മാലിന്യനിർമ്മാർജ്ജനത്തിനും, ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെ അനുബന്ധ സൗകര്യമൊരുക്കലിനുമായി 20 ലക്ഷം രൂപ പഞ്ചായത്ത് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ആ തുകയും പാഴായി.

സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യം

കൊടൂരാറിന്റെ തീരത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യമാണ് പാറക്കൽകടവിന്റേത്‌. സേവ് ദി ഡേറ്റ് വീഡിയോകൾ തരം​ഗമാകുന്നതിനും മുമ്പേ വധൂവരന്മാർ വിവാഹ ചിത്രങ്ങളും വീഡിയോകളും ഷൂട്ട് ചെയ്യാൻ എത്തിയിരുന്ന സ്ഥലമായിരുന്നു ഇത്. പള്ളം ബ്ലോക്കിലെ പുതുപ്പള്ളി, പനച്ചിക്കാട് പ‍‍ഞ്ചായത്തുകളുടെ അതിർത്തിയിലാണ് കടവ് സ്ഥിതി ചെയ്യുന്നത്. റോഡിന് ഇരുവശത്തെ പാടശേഖരങ്ങളും ആറുമാണ് മുഖ്യആകർഷണം.

വഴിയോര കച്ചവടക്കാർ കളമൊഴിഞ്ഞു

ആളുകൾ എത്താതായതോടെ റോഡി​ന്റെ വശങ്ങളിൽ കട നടത്തുന്നവർ പ്രതിസന്ധിയിലായി. കച്ചവടം ഉപേക്ഷിച്ചുപോയവരും മറ്റുവഴികളില്ലാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ആളുകൾ കുറ‍ഞ്ഞതോടെ സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘത്തിന്റെയും താവളമായി ഇവിടം മാറി. പാറക്കൽകടവിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് ടോമിച്ചൻ ജോസ് പറയുന്നു.

ഉല്ലാസം പദ്ധതിയുടെ ഭാ​ഗമായി കേന്ദ്രം വികസിപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പിന് കത്തുനൽകിയിട്ടുണ്ട്. പാറക്കൽകടവിനെ വീണ്ടെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് പരിശ്രമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.