കോട്ടയം . കേന്ദ്ര അവഗണനയ്ക്കും റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവിനെതിരെയും ജനതാദൾ (എസ്) റബർ ബോർഡ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, പാർലമെന്ററി ബോർഡ് ചെയർമാൻ കെ എസ് പ്രദീപ് കുമാർ, ട്രഷറർ സിബി ജോസ്, അലക്സ് കണ്ണമല, കെ എൻ റോയി, ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേഷ് ബാബു, ജോണി ജോസഫ്, ബാബു തോമസ്, തോമസ് സി കാപ്പൻ, സജീവ് കറുകയിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |