കോട്ടയം : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, കൃഷി, ജലസംരക്ഷണം, തുടങ്ങിയവയിൽ നടത്തേണ്ട തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 12 അങ്കണവാടികളും ഊർജ്ജ സംരക്ഷണ മാതൃക സ്ഥാപനമാക്കി മാറ്റും. പി.എം.മാത്യു , രാജു ജോൺ, ജിനി സിജു, സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |