SignIn
Kerala Kaumudi Online
Sunday, 01 September 2024 10.04 AM IST

ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ നാളെ തിരുനക്കര മൈതാനത്ത്

Increase Font Size Decrease Font Size Print Page
census

കോട്ടയം: ജാതി സെൻസസ് വിഷയത്തിൽ പിന്നോക്ക -ദളിത് മത ന്യൂനപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെൻസസിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5 മണിക്ക് തിരുനക്കര മൈതാനത്ത് സമര പ്രഖ്യാപന കൺവൻഷൻ നടക്കും. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സി.എസ്.ഡി.എസ് വൈസ് പ്രസിഡന്റ് പ്രവീൺ.വി.ജയിംസ് അദ്ധ്യക്ഷത വഹിക്കും.

അറുപത്തിരണ്ട് പിന്നോക്ക ദളിത് മതന്യൂനപക്ഷ സംഘടനകളെ പ്രതിനിധീകരിച്ച് പതിനായിരം പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കും. ജാതി സെൻസസ് എന്ന ആവശ്യത്തിനെതിരെ ഇടതു സർക്കാർ തന്ത്രപരമായ മൗനം തുടരുന്നതിനെതിരായ പ്രതിഷേധമായാണ് കൺവൻഷൻ. എ.കെ.സജീവ്, അഡ്വ.ഷെറി.ജെ.ജോസഫ്, മുഹമ്മദ് സക്കീർ, കെ.കെ.സുരേഷ്, തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.