
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണപറവകൾ 2025 എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ പി.എസ് പുഷ്പമണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, വാർഡ് മെമ്പർ പോൾ തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബി.ഷിജു, സീമ ബിനു, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ബിജുമോൻ, സി.സുരേഷ് കുമാർ, ഗീതാ ദിനേശൻ, പി.കെ മല്ലിക, മജിതാ ലാൽജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.ആതിര തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |