കോട്ടയം: സി.എം.എസ് കോളേജിലെ വുമൻസ് സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷരസ്ത്രീ ദി ലിറ്റററി വുമൻ സാഹിത്യക്കൂട്ടായ്മ കോളേജ് വിദ്യാർത്ഥിനികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 14 ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് സി.എം.എസ് കോളേജിൽ മത്സരം നടക്കും. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 2000, 1500, 1000 രൂപ സമ്മാനത്തുകയും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. കവിതാരചനയിൽ പങ്കെടുക്കുന്നവർ 10 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447222003, 7907174331.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |