കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്ടറേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ സാധിക്കുന്ന ഏത് പരാതിയും പൊതുജനങ്ങൾക്ക് സമർപ്പിക്കാം. സഹായത്തിന് ഒരു വക്കീലും ഒപ്പം പാരാ ലീഗൽ വോളന്റിയറുമുണ്ടാകും. ചടങ്ങിൽ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ജി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |