കോട്ടയം : ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻസ് (ഫോസ്‌കാക് ) സംസ്ഥാന കൗൺസിൽ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലതാങ്കൻ മരുത്തടി, ട്രഷറർ കെ. കെ. വാസുദേവ മേനോൻ, മുൻ സംസ്ഥാന പ്രസിഡന്റ് എൻ. അരവിന്ദക്ഷൻ നായർ, പ്രൊഫ. പി. കെ. ബാലകൃഷ്ണ കുറുപ്, വൈസ് പ്രസിഡന്റ് സി. എസ്. അശോക് കുമാർ, ജില്ലാ പ്രസിഡന്റ് കെ. എൻ.സോമദാസൻ, കൺവീനർ മാരായ ടി. വി. എൻ. ശർമ, ടി. സി. മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |