കോട്ടയം: മൂർകാട്ടിൽപടി - വെള്ളൂർ റോഡിൽ വെള്ളൂർ പൊലീസ് സ്റ്റേഷൻ സമീപത്ത് മണ്ണിടിഞ്ഞ് വീണിട്ടും അധികൃതർ ഉറക്കത്തിൽ.മുടക്കാരി ദേവി ക്ഷേത്രത്തിന് മുൻവശത്ത് കെ.പി.പി.എൽ കമ്പനിയുടെ
ഉമസ്ഥതയിലുള്ള 15 അടിയിൽ അധികം ഉയരമുള്ള സ്ഥലത്ത് നിന്നുമാണ് മണ്ണിടിഞ്ഞത്. റോഡിന്റെ പകുതിയിലേറെ സ്ഥലം കല്ലും മണ്ണും വീണ് കിടക്കുകയാണ്. മരങ്ങൾ ഉൾപ്പെടെ ഏത് സമയത്തും റോഡിലേക്ക് വീഴാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. വെള്ളൂർ റെയിൽവേ സ്റ്റേഷൻ, കെ.പി.പി.എൽ കമ്പനി, വെള്ളൂർ ഭാവൻസ് സ്‌കൂൾ, കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ, എറണാകുളം ഭാഗത്തേക്ക് പോകുന്നവർ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. മഴക്കാലമായതോടെ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ കളക്ടറുടെ പ്രത്യേക ഓർഡർ ഉണ്ടായിട്ടുപോലും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന രീതിയിലാണ് വെള്ളൂർ പഞ്ചായത്തും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |